< Back
UAE

UAE
ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചു
|9 March 2026 8:47 PM IST
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകരെ അനുവദിക്കില്ല
ദുബൈ: ദുബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. മേഖലയിലെ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് അടച്ചിടുന്നതെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകരെ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഫെബ്രുവരി 28 ന് യുഎഇക്ക് നേരെയുള്ള ഇറാൻ ആക്രമണങ്ങളെ തുടർന്ന് മാർച്ച് 1 മുതലാണ് പാർക്ക് അടച്ചത്. ആദ്യം മാർച്ച് 8 വരെ അടച്ചിടാനായിരുന്നു തീരുമാനം. എന്നാൽ നിലവിലെ സാഹചര്യം പരിഗണിച്ച് അനിശ്ചിത കാലത്തേക്ക് പാർക്ക് അടച്ചിടാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. ഗ്ലോബൽ വില്ലേജിന് പിന്നാലെ ഐൻ ദുബൈ, ദുബൈ പാർക്സ് ആൻഡ് റിസോർട്സ്, എന്നിവയും താൽകാലികമായി അടച്ചു.