< Back
UAE
UAE
നടൻ ടൊവിനോ തോമസിന് ഗോൾഡൻ വിസ
|30 Aug 2021 5:24 PM IST
കലാ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ടോവിനോക്ക് ഗോൾഡൻ വിസ അനുവദിച്ചത്
മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ നടൻ ടൊവിനോ തോമസിന് യു.എ.ഇയുടെ പത്ത് വർഷത്തെ ഗോൾഡൻ വിസ. കലാ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ടോവിനോക്ക് ഗോൾഡൻ വിസ അനുവദിച്ചത്. വിസ സ്വീകരിക്കാൻ ടൊവിനോ ദുബൈയിൽ എത്തുകയും തിങ്കളാഴ്ച വിസ സ്വീകരിക്കുകയും ചെയ്തു. യു.എ.ഇയുടെ പതാക പതിച്ച തൊപ്പി അണിഞ്ഞ ചിത്രം ടൊവിനോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിവിധ സിനിമകളുടെ ഭാഗമായി ടൊവീനോ മുൻപും ദുബൈയിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഫോറൻസികിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ദുബൈയിലേക്ക് തിരിക്കാനിരിക്കവെയാണ് യാത്രാ വിലക്ക് വന്നത്. ഇതിന് ശേഷം ആദ്യമായാണ് താരം ദുബൈയിൽ എത്തുന്നത്.