< Back
UAE
തെന്നിന്ത്യന്‍ സൂപ്പര്‍താരജോഡികളായ ഫഹദിനും നസ്‌റിയയ്ക്കും ഗോള്‍ഡന്‍ വിസ
UAE

തെന്നിന്ത്യന്‍ സൂപ്പര്‍താരജോഡികളായ ഫഹദിനും നസ്‌റിയയ്ക്കും ഗോള്‍ഡന്‍ വിസ

ഹാസിഫ് നീലഗിരി
|
11 Feb 2022 2:10 PM IST

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരദമ്പതികള്‍ യു.എ.ഇ ഗോള്‍ഡന്‍ വിസ നേടുന്നത്

ദുബൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരജോഡികളായ ഫഹദ് ഫാസിലിനും നസ്‌റിയ നസീമിനും 10 വര്‍ഷത്തെ യുഎഇ ഗോള്‍ഡന്‍ റെസിഡന്‍സി വിസ ലഭിച്ചു. ഇന്ത്യന്‍ സിനിമാ മേഖലയില്‍നിന്ന് ഇതിനകം നിരവധി പ്രമുഖ താരങ്ങള്‍ ഡോള്‍ഡന്‍ വിസ നേടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു താരജോഡി ദീര്‍ഗ്ഗകാല റെസിഡന്‍സി കരസ്ഥമാക്കുന്നത്.

ദുബൈയിലെ പ്രമുഖ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ്(ech) ബിസിനസ് കണ്‍സള്‍ട്ടന്‍സിയാണ് ഇരുവരുടേയും ഗോള്‍ഡന്‍ വിസാ നടപടിക്രമങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച് നല്‍കിയത്. കമ്പനി ആസ്ഥാനത്തൊരുക്കിയ ചടങ്ങല്‍ നേരിട്ടെത്തിയ ഇരുവരും സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍നിന്നാണ് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. ദുബൈ നല്‍കിയ അംഗീകാരത്തിന് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഇ.സി.എച്ചിനും ഇരുവരും ഹൃദ്യമായ നന്ദി അറിയിച്ചു.



വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച നിരവധി പ്രതിഭകളാണ് ഇതിനകം യു.എ .ഇയുടെ പത്ത് വര്‍ഷ താമസ വിസ കരസ്ഥമാക്കിയിരിക്കുന്നത്.

മലയാള സിനിമാ മേഖലയില്‍ അതിശക്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയമികവുകൊണ്ടും ശ്രദ്ദേയനായ ഫഹദ്, അല്ലുഅര്‍ജുന്‍ കേന്ദ്രകഥാപാത്രമായി അടുത്തകാലത്തിറങ്ങിയ മെഗാഹിറ്റ് സിനിമ പുഷ്പയിലെ മാസ്മരിക പ്രകടനത്തിലൂടെ ഇന്ത്യന്‍ സിനിമാ മേഖലയിലും സാനിധ്യമറിയിച്ചിരിക്കുകയാണ്. മലയാളത്തിനുപുറമേ നിരവധി അന്യഭാഷാ സിനിമകളിലും സജീവ സാനിധ്യമായിരുന്ന നസ്രിയയ്ക്കും തമിഴ്‌നാട്ടിലടക്കം, തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ വലിയ ആരാധക പിന്തുണയാണുള്ളത്.

Similar Posts