< Back
UAE

UAE
കേക്ക്ഹട്ട് ഉടമ ആർ കെ ഹമീദിന് യുഎഇ ഗോൾഡൻ വിസ
|22 Aug 2021 9:27 AM IST
ബിസിനസ് രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ദുബൈ സർക്കാർ ആർ കെ ഹമീദിന് ഗോൾഡൻ വിസ നൽകി ആദരിച്ചത്
യുഎഇയിലെ കേക്ക്ഹട്ട് സ്വീറ്റ്സ് ആൻഡ് പേസ്ട്രീസ് ശൃംഖലയുടെ ഉടമ ആർ കെ ഹമീദിന് 10 വർഷത്തെ ഗോൾഡൻ വിസ. ബിസിനസ് രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ദുബൈ സർക്കാർ ആർ കെ ഹമീദിന് ഗോൾഡൻ വിസ നൽകി ആദരിച്ചത്.
വർഷങ്ങളായി യുഎഇയിലെ ബിസിനസ് രംഗത്ത് സജീവമാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശി ആർ കെ ഹമീദ്. വിവിധ എമിറേറ്റുകളിൽ ശാഖകളുള്ള കേക്ക് ഹട്ട് സ്വീറ്റ്സ് ആൻഡ് പേസ്ട്രി സ്ഥാപനങ്ങളുടെ ഉടമയാണ്. അജ്മാനിലെ മംലക്കൽ മന്തി റെസ്റ്റോറന്റും ഇദ്ദേഹത്തിന്റെ സംരംഭമാണ്.
കുവൈത്തിൽ നിന്ന് പ്രവാസം ആരംഭിച്ച ആർ കെ ഹമീദ് 2016ലാണ് കേക്ക് ഹട്ടിന് തുടക്കം കുറിച്ചത്. യുഎഇയുടെ വിവിധ എമിറ്റേറുകളിലായി കേക്ക് ഹട്ടിനിപ്പോൾ 11 ശാഖകളുണ്ട്. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം.