< Back
UAE
പാഠ്യ പദ്ധതിക്ക് പുറത്തുള്ള രക്ഷകർതൃത്വം; രക്ഷിതാക്കൾക്ക് സെമിനാർ സംഘടിപ്പിക്കുന്നു
UAE

'പാഠ്യ പദ്ധതിക്ക് പുറത്തുള്ള രക്ഷകർതൃത്വം'; രക്ഷിതാക്കൾക്ക് സെമിനാർ സംഘടിപ്പിക്കുന്നു

Web Desk
|
15 Sept 2022 6:04 PM IST

ഇന്ത്യൻ ഇസ്ലാമിക് സെന്റർ പബ്ലിക് റിലേഷൻ വിഭാഗം രക്ഷകർത്താക്കൾക്കായി 'പാഠ്യ പദ്ധതിക്ക് പുറത്തുള്ള രക്ഷകർതൃത്വം' എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 7.30ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ ശിശുരോഗ വിദഗ്ധ ഡോ. ഹസീന ജാസ്മിൻ, എഴുത്തുകാരിയും പരിശീലകയുമായ അജിഷ മുഹമ്മദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.

തിരക്കേറിയ പ്രവാസ ജീവിത സാഹചര്യങ്ങളിൽ രക്ഷിതാക്കളും കുട്ടികളും അനുഭവിക്കുന്ന ആരോഗ്യകരവും മാനസികവുമായ ബുദ്ധിമുട്ടുകളും അവയ്ക്കുള്ള പരിഹാരവും മുൻനിർത്തിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. കുട്ടികൾക്കായി പ്രത്യേക വിനോദ പരിപാടികളും സ്ത്രീകൾക്കായി പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും. എല്ലാവർക്കും പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 02 642 4488 എന്ന നമ്പരിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

Similar Posts