UAE

UAE
'ഗൾഫ് മാധ്യമം കമോൺ കേരള' 5ാം എഡിഷന് ഷാർജയിൽ പ്രൗഢോജ്വല തുടക്കം
|20 May 2023 12:26 AM IST
മറ്റന്നാൾ രാത്രി 10 വരെ കമോൺ കേരള മേള തുടരും.
ഷാർജ: 'ഗൾഫ് മാധ്യമം കമോൺ കേരള'യുടെ അഞ്ചാം എഡിഷന് ഷാർജ എക്സ്പോ സെന്‍ററിൽ പ്രൗഢോജ്വല തുടക്കം. യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് മേള ആരംഭിച്ചത്.
ഷാർജ ചേംബർ ഓഫ് കൊമേഴ്സിന്റെയും കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയുടെയും പങ്കാളിത്തത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. മറ്റന്നാൾ രാത്രി 10 വരെ കമോൺ കേരള മേള തുടരും.