< Back
UAE
ഗൾഫ് മാധ്യമം ഓണോത്സവത്തിന് നാളെ ഷാർജ സഫീർ മാർക്കറ്റിൽ തുടക്കമാകും
UAE

ഗൾഫ് മാധ്യമം 'ഓണോത്സവ'ത്തിന് നാളെ ഷാർജ സഫീർ മാർക്കറ്റിൽ തുടക്കമാകും

Web Desk
|
16 Sept 2022 11:58 PM IST

ശനിയാഴ്ച് ഉച്ചക്ക് ഒന്ന് മുതലാണ് രജിസ്ട്രേഷൻ ആരംഭിക്കുക

ഗൾഫ് മാധ്യമം 'ഓണോത്സവ'ത്തിന് നാളെ ഷാർജ സഫീർ മാർക്കറ്റിൽ തുടക്കമാകും. ശനിയാഴ്ച് ഉച്ചക്ക് ഒന്ന് മുതലാണ് പരിപാടിയിലേക്ക് രജിസ്ട്രേഷൻ ആരംഭിക്കുക.

മനപ്പൊരുത്തമുള്ള ദമ്പതികളെ കണ്ടെത്തുന്ന കപ്പ്ൾ കോണ്ടസ്റ്റാണ് ആദ്യ ദിവസത്തെ പ്രധാന മൽസരം. ഈ മത്സരത്തിലെ വിജയികൾക്ക് ഞായറാഴ്ച നടക്കുന്ന ഫൈനലിലേക്ക് ഇടം ലഭിക്കും. പായസ മത്സരത്തിന്‍റെ പ്രാഥമിക റൗണ്ടും ആദ്യ ദിവസം നടക്കും. സേമിയ പായസം, ഈത്തപഴ പായസം, ചവ്വരി പായസം, കാരറ്റ് പായസം, പഴം-പരിപ്പ് പായസം, പഴം-പാൽ പായസം, പഞ്ചസാര രഹിത പായസം, നെയ് പായസം, ഗോതമ്പ് പായസം, പാൽ പായസം തുടങ്ങി പായസത്തിന്‍റെ വേറിട്ട രുചികൾ കണ്ടും ആസ്വദിച്ചും അറിയാൻ ഈ മത്സരം വേദിയൊരുക്കും.

ഇതിലെ വിജയികൾക്കും ഞായറാഴ്ചത്തെ കലാശപ്പോരിൽ മത്സരിക്കാം. കുട്ടികളുടെ ചിത്രരചന മത്സരമാണ് മറ്റൊരു ആകർഷണം. 500ഓളം കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുക്കും. യു.എ.ഇയിലെ എട്ട് കരുത്തുറ്റ ടീമുകൾ ഏറ്റുമുട്ടുന്ന വടംവലി, കുടുംബാംഗങ്ങളുടെ പാചകവിരുതുകൾ പുറത്തെടുക്കുന്ന കുടുംബ പാചകം, പൂക്കള മത്സരം എന്നിവയും ഓണോത്സവത്തിന്‍റെ ഭാഗമായി നടക്കുന്നുണ്ട്.

Related Tags :
Similar Posts