< Back
UAE
കൊയ്ത്തു പെരുന്നാളിന്റെ ലോഗോ പ്രകാശനം ചെയ്തു
UAE

കൊയ്ത്തു പെരുന്നാളിന്റെ ലോഗോ പ്രകാശനം ചെയ്തു

Web Desk
|
12 Sept 2022 9:14 PM IST

ദുബൈ സെന്റ്. തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ ഈ വർഷത്തെ കൊയ്ത്തു പെരുന്നാളിന്റെ(Harvest Festival) ലോഗോ പ്രകാശനം വിശുദ്ധ കുർബാനാനന്തരം ഇടവക വികാരി റവ ഫാ. ബിനീഷ് ബാബു, സഹവികാരി റവ ഫാ. ജാക്‌സൺ എം. ജോണും ചേർന്ന് നിർവഹിച്ചു.

ഇടവക ട്രസ്റ്റി ഷാജി കൊച്ചുകുട്ടി, സെക്രട്ടറി ബിജു സി ജോൺ, ജനറൽ കൺവീനർ ജീൻ ജോഷ്വാ, ജോ. കൺവീനർ ബിജുമോൻ കുഞ്ഞച്ചൻ, ഇടവക ജോ. ട്രസ്റ്റി സജി ഡേവിഡ്, ഇടവക ജോ. സെക്രട്ടറി ബിനിൽ എം. സ്‌കറിയാ എന്നിവർ പങ്കെടുത്തു. കൊയ്ത്തു പെരുന്നാളിനോടും ഓണാഘോഷത്തോടുമനുബന്ധിച്ച് ദുബൈ കത്തീഡ്രൽ അങ്കണത്തിൽ പായസമേളയും സംഘടിപ്പിച്ചു.

Similar Posts