< Back
UAE

UAE
കനത്ത മൂടൽമഞ്ഞ്; യു.എ.ഇയിൽ പലയിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു
|17 Oct 2022 7:00 AM IST
അബൂദബി മുതൽ റാസൽഖൈമ വരെയുള്ള എമിറേറ്റുകളിൽ ജാഗ്രതാ നിർദേശം നിലനിൽക്കുന്നുണ്ട്. മിക്ക എമിറേറ്റുകളിലും രാവിലെ ഒമ്പത് വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അബൂദബി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് യു.എ.ഇയിൽ പലയിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. അബൂദബി മുതൽ റാസൽഖൈമ വരെയുള്ള എമിറേറ്റുകളിൽ ജാഗ്രതാ നിർദേശം നിലനിൽക്കുന്നുണ്ട്. മിക്ക എമിറേറ്റുകളിലും രാവിലെ ഒമ്പത് വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അബൂദബി, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിലെ ചില പ്രദേശങ്ങളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. ദൂരക്കാഴ്ച തീരെ കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.