< Back
UAE
യു.എ.ഇയിൽ കനത്ത മഴ; നഗരങ്ങൾ വെള്ളക്കെട്ടിൽ, ജാഗ്രതാ നിർദേശം
UAE

യു.എ.ഇയിൽ കനത്ത മഴ; നഗരങ്ങൾ വെള്ളക്കെട്ടിൽ, ജാഗ്രതാ നിർദേശം

Web Desk
|
23 March 2026 10:15 PM IST

മഴ ഈ മാസം 27 വരെ തുടരുമെന്നാണ് മുന്നറിയിപ്പ്

ദുബൈ: യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും പുലർച്ചെ മുതൽ തുടരുന്ന ഇടിയോടുകൂടിയ ശക്തമായ മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. അബൂദബി, ദുബൈ, ഷാർജ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ റോഡുകൾ വെള്ളക്കെട്ടിലായതോടെ ഗതാഗതം ദുഷ്‌കരമായി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിവിധ എമിറേറ്റുകളിലെ പൊതുപാർക്കുകളും ബീച്ചുകളും അധികൃതർ അടച്ചു. റാസൽഖൈമയിൽ പൊതുഗതാഗത സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് ഈ മാസം 27 വരെ വർക്ക് ഫ്രം ഹോം അനുവദിച്ചതിനൊപ്പം, വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിനായി ഇന്ന് സൗജന്യ പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

അൽഐൻ, ഫുജൈറ, ഖൊർഫുക്കാൻ തുടങ്ങിയ കിഴക്കൻ മേഖലകളിൽ ശക്തമായ മഴവെള്ളപ്പാച്ചിലാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നും പ്രത്യേകിച്ച് കിഴക്കൻ മേഖലകളിൽ കൂടുതൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ മാസം 27 വരെ മഴ തുടരാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Related Tags :
Similar Posts