< Back
UAE
യു.എ.ഇയിൽ ഒരു തൊഴിലാളിക്ക്   എത്ര ദിവസം വരെ സിക്ക് ലീവെടുക്കാൻ സാധിക്കും..?
UAE

യു.എ.ഇയിൽ ഒരു തൊഴിലാളിക്ക് എത്ര ദിവസം വരെ സിക്ക് ലീവെടുക്കാൻ സാധിക്കും..?

Web Desk
|
11 Oct 2022 12:37 PM IST

യു.എ.ഇയിൽ ഒരു ജീവനക്കാരന് എത്ര ദിവസം വരെ സിക്ക് ലീവ് എടുക്കാൻ സാധിക്കുമെന്ന് മനസിലാക്കിയിട്ടുണ്ടോ..? നിങ്ങൾ ദുബൈയിലെ ഒരു മെയിൻലാൻഡ് കമ്പനിയിലാണ് ജോലി ചെയ്യുന്നതെങ്കിൽ, നിങ്ങളുടെ തൊഴിലുടമയുമായുള്ള നിർബന്ധിത പ്രൊബേഷൻ കാലയളവ് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, തൊഴിൽ ബന്ധങ്ങൾ സംമ്പന്ധിച്ച 2021ലെ 33ാം നമ്പർ ഫെഡറൽ ഡിക്രി നിയമത്തിലെ തൊഴിൽ വ്യവസ്ഥകൾ ഇവിടെ ബാധകമായിരിക്കും.

അതനുസരിച്ച്, നിങ്ങൾ പ്രൊബേഷൻ കാലയളവ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ ഒരു വർഷത്തിൽ 90 ദിവസത്തെ സിക്ക് ലീവാണ് അനുവദിക്കുക. ഇതിൽ തന്നെ 15 ദിവസം മുഴുവൻ ശമ്പളത്തോടുകൂടിയ അവധിയായിരിക്കും. തുടർന്നുള്ള 30 ദിവസം പകുതി ശമ്പളവും ബാക്കി 45 ദിവസങ്ങൾ ശമ്പളമില്ലാതെയും ലീവ് അനുവദിക്കുന്നതായിരിക്കും.

മാത്രമല്ല, മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ രോഗത്തെക്കുറിച്ച് തൊഴിലുടമയെ അറിയിക്കുകയും മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കുകയും വേണം. മറ്റൊരു സുപ്രധാന കാര്യം, ഒരു ജോലിക്കാരൻ അസുഖ അവധിയിലായിരിക്കുമ്പോൾ ഒരു തൊഴിലുടമ അവനെ പിരിച്ചുവിടാൻ പാടില്ല. ഇത് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 46 പ്രകാരം ശിക്ഷാർഹമായ നടപടിയാണ്.

Similar Posts