< Back
UAE
അബൂദബിയിൽ ഹൈഡ്രജൻ ടാക്സികൾ   പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു
UAE

അബൂദബിയിൽ ഹൈഡ്രജൻ ടാക്സികൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു

Web Desk
|
1 Dec 2023 2:48 AM IST

അഡ്നോക്ക് ഹൈഡ്രജൻ സ്റ്റേഷൻ തുറന്നു

അബൂദബിയിൽ ഹൈഡ്രജൻ ഇന്ധനമായി ഓടുന്ന ടാക്സികൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു. തവസുൽ ട്രാൻസ്പോർട്ട്, അഡ്നോക്ക് എന്നിവയുമായി സഹകരിച്ച് അബൂദബി സംയോജിത ഗതാഗത കേന്ദ്രമാണ് ഹൈഡ്രജൻ ടാക്സികൾ റോഡിലിറക്കിയത്.

പരിസ്ഥിതി സൗഹൃദ ബദൽ ഇന്ധനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണം. അഡ്നോക്ക് കഴിഞ്ഞ ദിവസം അബൂദബിയിൽ ഹൈഡ്രജൻ ഇന്ധനമായി നിറക്കുന്ന സ്റ്റേഷനുകളും തുറന്നിട്ടുണ്ട്.



Similar Posts