< Back
UAE
ശുചിത്വ നിർദേശങ്ങൾ പാലിച്ചില്ല;   ഫുജൈറയിൽ 40 ഭക്ഷണശാലകൾ പൂട്ടി
UAE

ശുചിത്വ നിർദേശങ്ങൾ പാലിച്ചില്ല; ഫുജൈറയിൽ 40 ഭക്ഷണശാലകൾ പൂട്ടി

Web Desk
|
8 Jan 2023 9:17 AM IST

685 സ്ഥാപനങ്ങൾക്ക് പിഴയിട്ടു

യു.എ.ഇയിലെ ഫുജൈറയിൽ കഴിഞ്ഞവർഷം 40 ഭക്ഷണശാലകൾ അടച്ചുപൂട്ടിയതായി ഫുജൈറ നഗരസഭ അറിയിച്ചു. ആരോഗ്യ, ശുചിത്വ ചട്ടങ്ങൾ ലംഘിച്ചതിനാലാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതെന്ന് നഗരസഭ ആരോഗ്യവിഭാഗം മേധാവി ഫാത്തിമ മക്‌സ പറഞ്ഞു. വീഴ്ചകണ്ടെത്തിയ 685 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയെന്നും നഗരസഭ വ്യക്തമാക്കി.

Similar Posts