< Back
UAE
വില്ലൻ വേഷങ്ങൾ മാത്രം ചെയ്യേണ്ടി വരുന്നു, പേര് മാറ്റാൻ ഉദ്ദേശ്യമില്ല: അപ്പാനി ശരത്
UAE

വില്ലൻ വേഷങ്ങൾ മാത്രം ചെയ്യേണ്ടി വരുന്നു, പേര് മാറ്റാൻ ഉദ്ദേശ്യമില്ല: അപ്പാനി ശരത്

Web Desk
|
21 Jun 2025 10:04 PM IST

'ജങ്കാർ' ട്രെയിലർ റാസൽഖൈമയിൽ പുറത്തിറക്കും

ദുബൈ: വയലൻസും വില്ലൻവേഷങ്ങളുമാണ് തന്നെ തേടിയെത്തുന്നത് എങ്കിലും സ്വന്തം പേരിനോട് ചേർത്തുവെച്ച ആദ്യ സിനിമയിലെ അപ്പാനി എന്ന വില്ലനെ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് നടൻ അപ്പാനി ശരത്. ജങ്കാർ എന്ന പുതിയ സിനിമയുടെ പ്രചരണാർഥം ദുബൈയിലെത്തിയ ശരത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

നാടകരംഗത്ത് നിന്ന് സിനിമയിലെത്തിയ തനിക്ക് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വയലൻസും വില്ലൻ വേഷങ്ങളുമാണ് തേടിയെത്തുന്നത്. പക്ഷേ, അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെടുക എന്നത് അംഗീകാരമാണെന്ന് അപ്പാനി ശരത് പറഞ്ഞു. ഒരേതരം കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരുന്ന ദുര്യോഗം പലനടിമാരും അനുഭവിക്കുന്നുണ്ടെന്ന് നടി ശ്വേതാ മേനോൻ പറഞ്ഞു.

സർവൈവർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയാണ് ജങ്കാറെന്ന് സംവിധായകൻ മനോജ് ടി യാദവ് പറഞ്ഞു. സിനിമയുടെ ട്രെയിലർ റാസൽഖൈമയിൽ പുറത്തിറക്കും. സിനിമ ജൂലൈ നാലിന് തിയേറ്ററുകളിലെത്തും. നടിമാരായ രേണു സൗന്ദർ, ആലിയ, ജി.സി.സി വിതരണം ഏറ്റെടുത്ത രാജൻ വർക്കല തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Similar Posts