
ഗൾഫിൽ IFFK എഡിഷൻ സംഘടിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി
|സർക്കാർ ഏജൻസികൾക്ക് നൽകുന്ന IFFK സൗജന്യപാസ് നിർത്തലാക്കും
ദുബൈ: ഗൾഫ് ഉൽപ്പെടെ വിവിധ രാജ്യങ്ങളിൽ IFFK എഡിഷൻ സംഘടിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. പകുതിയിലധികം മലയാള സിനിമകളും നിർമിക്കുന്നത് ഗൾഫിലെ പ്രവാസികളാണെന്നും അദ്ദേഹം യുഎഇയിൽ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ ഏജൻസികൾക്ക് IFFK സൗജന്യ പാസുകൾ നൽകുന്നത് നിർത്തലാക്കും. പാസുകൾ സിനിമയെ സ്നേഹിക്കുന്നവർക്ക് മാത്രമാക്കുന്നതിനാണ് തീരുമാനം. കാൻ ഉൾപ്പടെയുള്ള മേളകളിലും IFFK യിലെ മലയാളസിനിമകൾ പ്രദർശിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും റസൂൽ പൂക്കുട്ടി അറിയിച്ചു.
സിനിമയിലെ 35 % ജോലികളും എഐ ഇല്ലാതാക്കും. തിയേറ്ററുകളിൽ BIS നിലവാരം ഏർപ്പെടുത്തുന്നത് ആലോചനയിലുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പങ്കുവെച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട മലയാള സിനിമ ചെയ്യുന്നത് തന്റെ സ്വപ്നമാണെന്നും അതിന്റെ തിരക്കഥാ ജോലികൾ നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.