< Back
UAE

UAE
നോർക്കയോട് കോവിഡ് കാലത്തെ കണക്കുകൾ ആവശ്യപ്പെട്ട് ഇൻകാസ് യു.എ.ഇ
|6 Dec 2022 12:15 PM IST
കോവിഡ് ബാധിതരായി മരിച്ച പ്രവാസി മലയാളികളുടെ യഥാർത്ഥ കണക്കുകളും, അവരുടെ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം പൂർണ്ണമായും ലഭ്യമായോ എന്നുമുള്ള കണക്കുകളും അറിയണമെന്നാവശ്യപ്പെട്ട് ദുബൈ ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി. സാദിഖ് അലി നോർക്ക സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിക്ക് കത്ത് നൽകി.
പല പ്രവാസി കുടുംബങ്ങളും ഈ ധനസഹായത്തെക്കുറിച്ച് ഇനിയും അറിഞ്ഞിട്ടില്ലെന്നും, അവർക്കു കൂടി ഇത് ലഭ്യമാക്കാൻ ജില്ലാ കലക്ടർ ചെയർമാനായി അതത് ജില്ലകളിൽ കമ്മിറ്റി രൂപീകരിച്ച് മരിച്ച പ്രവാസികളുടെ ആശ്രിതർക്ക് അർഹമായ ധനസഹായമെത്തിക്കണമെന്നും, ഇൻകാസ് കത്തിൽ ആവശ്യപ്പെട്ടു.