< Back
UAE

UAE
ഇൻകാസ് നേതാവ് ടി.ആർ സതീഷ്‌കുമാർ അന്തരിച്ചു
|30 Nov 2023 5:56 PM IST
ഫുജൈറയിൽ നിന്ന് മാസങ്ങൾക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്
യു.എ.ഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ടി ആർ സതീഷ് കുമാർ (65) നാട്ടിൽ അന്തരിച്ചു. തൃശൂർ കോട്ടപ്പുറം രാഗമാലികാപുരം സ്വദേശിയാണ്. സംസ്‌കാരം നാളെ രാവിലെ 11 ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.
45 വർഷത്തിലേറെ യു എ ഇ പ്രവാസിയായിരുന്ന സതീഷ് കുമാർ ഫുജൈറയിലെ സാമൂഹിക പ്രവർത്തനരംഗത്ത് സജീവമായിരുന്നു. ചികിൽസക്കായി മാസങ്ങൾക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: ശശികല. മക്കൾ: ശ്രുതി, കീർത്തി, ശ്വേത. മരുമക്കൾ: അജിത്, സിദ്ധാർഥ്, ആകാശ്. സതീഷ് കുമാറിന്റെ നിര്യാണത്തിൽ ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അനുശോചനം രേഖപ്പെടുത്തി.