< Back
UAE
യു.എ.ഇയില്‍ കോവിഡ് കേസില്‍ വര്‍ധനവ്;   നീണ്ട ഇടവേളക്ക് ശേഷം 800 കടന്ന് കേസുകള്‍
UAE

യു.എ.ഇയില്‍ കോവിഡ് കേസില്‍ വര്‍ധനവ്; നീണ്ട ഇടവേളക്ക് ശേഷം 800 കടന്ന് കേസുകള്‍

Web Desk
|
9 Jun 2022 8:48 AM IST

ആഴ്ചകളായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

മാസങ്ങളുടെ ഇടവേളക്ക് ശേഷം യു.എയഇയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു. പുതിയ പ്രിതിദിന കേസുകള്‍ 800 പിന്നിട്ടു. ഇന്നലെ 867 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നീണ്ട ഇടവേളക്ക് ശേഷമാണ് യു.എ.ഇയില്‍ കോവിഡ് കേസുകളില്‍ വലിയ വര്‍ധന രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച 572 പുതിയ കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, ആഴ്ചകളായി രാജ്യത്ത് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് നിലിലുള്ള കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പിന്തുടരണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ, 637 പേര്‍ക്ക് ഇന്നലെ രോഗംഭേദമായി. യു.എ.ഇയില്‍ ഇതുവരെ 2,305 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 9,12,953 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Similar Posts