< Back
UAE

UAE
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സാമ്പത്തിക, നിക്ഷേപ മേഖലകളിൽ തന്ത്രപ്രധാന പങ്കാളിത്തം ഉറപ്പാക്കാന്‍ യു.എ.ഇ
|5 Sept 2021 11:07 PM IST
ഇന്ത്യക്കു പുറമെ ഇന്തൊനേഷ്യ, തുർക്കി, യു.കെ, ഇസ്രായേൽ, കെനിയ, ദക്ഷിണ കൊറിയ, എത്യോപ്യ എന്നീ രാജ്യങ്ങളുമായാണ് പുതിയ സാമ്പത്തിക കരാറുകൾക്ക് യു.എ.ഇ രൂപം നൽകുക.
ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളുമായി സാമ്പത്തിക, നിക്ഷേപ മേഖലകളിൽ തന്ത്രപ്രധാന പങ്കാളിത്തം ഉറപ്പാക്കുമെന്ന് യു.എ.ഇ. അമ്പതാം വാർഷിക വേളയിൽ ഭാവി വികസന പദ്ധതികൾ വെളിപ്പെടുത്തിയാണ് യു.എ.ഇ നേതൃത്വം ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കു പുറമെ ഇന്തൊനേഷ്യ, തുർക്കി, യു.കെ, ഇസ്രായേൽ, കെനിയ, ദക്ഷിണ കൊറിയ, എത്യോപ്യ എന്നീ രാജ്യങ്ങളുമായാണ് പുതിയ സാമ്പത്തിക കരാറുകൾക്ക് യു.എ.ഇ രൂപം നൽകുക.