< Back
UAE
India-UAE airfares are increasing faster than other countries
UAE

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ - യുഎഇ വിമാന നിരക്കുകൾ വേ​ഗത്തിൽ വർധിക്കുന്നു

Web Desk
|
26 Feb 2026 5:27 PM IST

സ്കൂൾ അവധിക്കാലത്തും ആഘോഷ വേളകളിലുമാണ് നിരക്ക് കുത്തനെ ഉയരുന്നത്

ദുബൈ: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനയാത്രാ നിരക്കുകൾ മറ്റ് അന്താരാഷ്ട്ര റൂട്ടുകളെ അപേക്ഷിച്ച് അതിവേഗം വർധിക്കുന്നതായി റിപ്പോർട്ട്. യാത്രാ സീസണുകളിൽ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ ശരാശരി 25 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തുന്നത്. തിരക്കേറിയ മറ്റ് റൂട്ടുകളായ സൗദി അറേബ്യ, യുകെ എന്നിവയെ അപേക്ഷിച്ച് ഇന്ത്യയിലേക്കുള്ള നിരക്ക് വർധനവ് വളരെ കൂടുതലാണ്.

2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, 2.08 ദശലക്ഷം സീറ്റുകളുമായി ലോകത്തെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ വിമാന റൂട്ടാണ് ഇന്ത്യ-യുഎഇ റൂട്ട്. യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനവാണ് നിരക്ക് വർധനവിന് പ്രധാന കാരണം. സ്കൂൾ അവധിക്കാലത്തും ആഘോഷ വേളകളിലുമാണ് നിരക്ക് കുത്തനെ ഉയരുന്നത്.

Similar Posts