< Back
UAE
ഇന്ത്യ - യു.എ.ഇ വിമാന സർവീസ് എന്ന് തുടങ്ങും ?: ചോദ്യത്തിന് മറുപടിയുമായി എമിറേറ്റ്സ് എയർലൈൻ
UAE

"ഇന്ത്യ - യു.എ.ഇ വിമാന സർവീസ് എന്ന് തുടങ്ങും ?": ചോദ്യത്തിന് മറുപടിയുമായി എമിറേറ്റ്സ് എയർലൈൻ

Web Desk
|
24 Jun 2021 6:49 PM IST

ഇന്നലെ മുതൽ ദുബൈ സർവീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എമിറേറ്റ്സ് അറിയിച്ചിരുന്നു.

ഇന്ത്യ - യു.എ.ഇ വിമാന സർവീസ് എന്ന് തുടങ്ങുമെന്ന യാത്രക്കാരന്റെ ചോദ്യത്തിന് മറുപടി നൽകി എമിറേറ്റ്സ് എയർലൈൻ. ദുബൈ യാത്ര പുനരാരംഭിക്കാനുള്ള കൃത്യമായ പ്രോട്ടോക്കോളിന് കാത്തിരിക്കുകയാണെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചത്. ദുബൈ യാത്ര സംബന്ധിച്ച ചോദ്യത്തിന് ട്വിറ്ററിൽ നൽകിയ മറുപടിയിലാണ് എമിറേറ്റ്സിന്റെ വിശദീകരണം.

ഇന്നലെ മുതൽ ദുബൈ സർവീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എമിറേറ്റ്സ് അറിയിച്ചിരുന്നു. ജുലൈ 6 വരെ സർവീസ് നിർത്തി വെച്ചിരിക്കുകയാണെന്നും ​യാത്ര സംബന്ധിച്ച പുതിയ വിവരം വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും എമിറേറ്റ്സ് കുറിച്ചു.

Similar Posts