< Back
UAE
2024 ൽ ഇന്ത്യ ചന്ദ്രനിൽ ആളെ ഇറക്കും: അബൂദബി സ്പേസ് ഡിബേറ്റിൽ കേന്ദ്ര ശാസ്ത്ര മന്ത്രി
UAE

'2024 ൽ ഇന്ത്യ ചന്ദ്രനിൽ ആളെ ഇറക്കും': അബൂദബി സ്പേസ് ഡിബേറ്റിൽ കേന്ദ്ര ശാസ്ത്ര മന്ത്രി

Web Desk
|
6 Dec 2022 12:04 AM IST

മംഗൾയാൻ മൂന്നിന്റെ വിക്ഷേപണം അടുത്ത വർഷം നടക്കും

ചന്ദ്രനിലേക്ക് ആളെ എത്തിക്കുന്ന ഇന്ത്യയുടെ ഗംഗായാൻ 2024 ൽ ലക്ഷ്യം കാണുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ്. അബൂദബി സ്പേസ് ഡിബേറ്റിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മംഗൾയാൻ മൂന്നിന്റെ വിക്ഷേപണം അടുത്ത വർഷം നടക്കുമെന്നും ബഹിരാകാശ രംഗത്ത് ഇന്ത്യ-യു.എ.ഇ സഹകരണം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

"മൂന്ന് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ പ്രഖ്യാപിച്ച ഗംഗായാൻ മിഷൻ 2022 ൽ ലക്ഷ്യം കാണേണ്ടതായിരുന്നു. മാറ്റിവെച്ച മിഷൻ 2024 ൽ പൂർത്തിയാക്കുമെന്ന് മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ചൊവ്വാ ദൗത്യത്തിന്റെ അടുത്തഘട്ടമായ മംഗൾയാൻ മൂന്ന് അടുത്തവർഷം യാഥാർഥ്യമാവും. 2017 മുതല്‍ ബഹിരാകാശ രംഗത്ത് ഇന്ത്യ യു.എ.ഇയുമായി കൈകോർത്ത് പ്രവർത്തിക്കുകയാണ്.

യു.എ.ഇയുടെ ആദ്യ നാനോസാറ്റലൈറ്റ് നായിഫ്1 വിക്ഷേപിച്ചത് ഐ.എസ്.ആര്‍.ഒയാണ്. രണ്ടുദിവസം നീളുന്ന സ്‌പേസ് ഡിബേറ്റില്‍ പ്രധാന പ്രഭാഷകരില്‍ ഒരാളാണ് ഡോ. ജിതേന്ദ്ര സിങ്. ഇന്ത്യയിലെ ബഹിരാകാശ മേഖല വിശ്വാസ്യതയുള്ളതും, ചെലവുകുറഞ്ഞതുമാണ്. ബഹിരാകാശ വിക്ഷേപണ വാഹനങ്ങളുടെ വിജയ ശതമാനത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. നൂറിലധികം ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ. ഇതിനകം വിക്ഷേപിച്ചിട്ടുണ്ട്". മന്ത്രി പറഞ്ഞു.

Similar Posts