< Back
UAE
AED 633 million road development project in Dubai
UAE

ഇന്ത്യ-ദുബൈ ഭായി ഭായി; ദുബൈയിലെ ഇന്ത്യൻ നിക്ഷേപം 15 ബില്യൺ ദിർഹം

Web Desk
|
8 April 2025 3:18 PM IST

ദുബൈയിൽ ആകെ 70,000 ഇന്ത്യൻ കമ്പനികൾ

ദുബൈ: ഇന്ത്യയും ദുബൈയും തമ്മിൽ വ്യാപാര രംഗത്തുള്ളത് വൻ പങ്കാളിത്തം. ഇന്ത്യക്കാർക്ക്‌ ദുബൈയിലും നേരെ തിരിച്ചും വൻ നിക്ഷേപങ്ങളാണുള്ളത്. ദുബൈയിലെ ഇന്ത്യൻ നിക്ഷേപം 15 ബില്യൺ ദിർഹമാണ്. 2024 ൽ മാത്രം ദുബൈയിലെത്തിയത് 16,623 ഇന്ത്യൻ കമ്പനികളാണ്. ദുബൈയിൽ ആകെ 70,000 ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.

അതേസമയം, ഇന്ത്യയിലെ ദുബൈ നിക്ഷേപം 17.2 ബില്യൺ ആണ്. 2024ൽ ഗുജറാത്തിൽ മൂന്ന് ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഡിപി വേൾഡ് കരാറൊപ്പിട്ടിരുന്നു. എമിറേറ്റ്‌സ് എയർലൈൻസ് പ്രതിവാരം ഇന്ത്യയിലേക്ക് നടത്തുന്നത് 167 സർവീസുകളാണ്. ഒമ്പത് ഇന്ത്യൻ നഗരങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്.

2023ൽ ഇന്ത്യ - യുഎഇയും തമ്മിൽ 54 ബില്യൺ യുഎസ് ഡോളറിന്റെ എണ്ണയിതര വ്യാപാരമാണ് നടന്നത്. ഇന്ത്യയും ദുബൈയും തമ്മിൽ വൻ വ്യാപാരം നടന്നു. 2019 - 36 ബില്യൺ യുഎസ് ഡോളർ, 2023- 45.4 ബില്യൺ യുഎസ് ഡോളർ എന്നിങ്ങനെയാണ് വ്യാപാരം നടന്നത്. ദുബൈ മീഡിയ ഓഫീസാണ് കണക്കുകൾ പങ്കുവച്ചത്.

Similar Posts