< Back
UAE
യു.എ.ഇ ദിർഹത്തിനെതിരെ   രൂപയുടെ മൂല്യം ഇടിഞ്ഞു
UAE

യു.എ.ഇ ദിർഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

Web Desk
|
6 Sept 2022 1:25 PM IST

ഒരു യു.എ.ഇ ദിർഹത്തിന് 21.77 രൂപയാണ് ഇന്നത്തെ മൂല്യം

വിദേശ വിപണിയിൽ അമേരിക്കൻ കറൻസി കരുത്താർജ്ജിച്ചതോടെ യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 79.90ലെത്തി. ഒരു യു.എ.ഇ ദിർഹത്തിന് 21.77 രൂപയാണ് ഇന്നത്തെ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ 79.80 ൽ ആരംഭിച്ച മാർക്കറ്റ് നിരക്ക് പിന്നീട് 79.90 ലേക്ക് താഴുകയായിരുന്നു. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയർന്ന് 79.78 എന്ന നിലയിലെത്തിയിരുന്നു. അതിൽനിന്നാണ് 12 പൈസയുടെ ഇടിവ് സംഭവിച്ചിരിക്കുന്നത്.

Similar Posts