< Back
UAE
ഇന്ത്യയിൽ കോവിഡ് പ്രതിരോധം വിജയിപ്പിക്കാനായത്   മാധ്യമങ്ങളുടെ പിന്തുണയോടെയെന്ന് അപൂർവ ചന്ദ്ര
UAE

ഇന്ത്യയിൽ കോവിഡ് പ്രതിരോധം വിജയിപ്പിക്കാനായത് മാധ്യമങ്ങളുടെ പിന്തുണയോടെയെന്ന് അപൂർവ ചന്ദ്ര

Web Desk
|
16 Nov 2022 7:39 PM IST

ഇന്ത്യയിൽ കോവിഡ് പ്രതിരോധം വിജയിപ്പിക്കാനായത് മാധ്യമങ്ങളുടെ പിന്തുണയോടെയെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര. അബൂദബിയിൽ നടക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിൽ മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീഡിയ കോൺഗ്രസിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'മാധ്യമങ്ങൾ നന്മക്ക്' എന്ന ചർച്ചയിലും ഇന്ന് അപൂർവ ചന്ദ്ര പങ്കെടുത്തു. സോഷ്യൽ മീഡിയ നൽകുന്ന വാർത്തകളുടെ വിശ്വാസ്യത സംബന്ധിച്ചാണ് ആഗോള മാധ്യമ കോൺഗ്രസിലെ പ്രധാന ചർച്ചയെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts