< Back
UAE
പകർച്ചപ്പനി പ്രതിരോധം: യു.എ.ഇയിൽ ദേശീയ വാക്‌സിനേഷൻ യജ്ഞം
UAE

പകർച്ചപ്പനി പ്രതിരോധം: യു.എ.ഇയിൽ ദേശീയ വാക്‌സിനേഷൻ യജ്ഞം

Web Desk
|
6 Sept 2024 5:02 PM IST

പ്രവാസികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളെയും വാക്‌സിനേഷനിൽ ഉൾപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

ദുബൈ: പകർച്ചപ്പനിക്കെതിരെ യു.എ.ഇയിൽ ദേശീയ വാക്‌സിനേഷൻ യഞ്ജം ആരംഭിക്കുന്നു. ഈമാസം ഒമ്പതിനാണ് കാമ്പയിന് തുടക്കമാവുക. പ്രവാസികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളെയും വാക്‌സിനേഷനിൽ ഉൾപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതു ജനങ്ങൾക്കിടയിൽ പകർച്ചപ്പനിക്കെതിരെ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയ്‌നിൻറെ ലക്ഷ്യം.

യു.എ.ഇ സ്വദേശികൾ, പ്രവാസികൾ, സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാർ, ആരോഗ്യപ്രവർത്തകർ എന്നിവരുൾപ്പെടെ എല്ലാവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. വയോധികർ, ഗർഭിണികൾ, മാറാരോഗികൾ ഉൾപ്പെടെ പകർച്ചപ്പനി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നവരിൽ ക്യാമ്പയിൻ ശ്രദ്ധകേന്ദ്രീകരിക്കും.

യു.എ.ഇയിൽ വാർഷിക സീസണൽ വാക്‌സിനേഷൻ ക്യാമ്പയിൻ സാധാരണ ഒക്ടോബറിലാണ് ആരംഭിക്കാറ്. എന്നാൽ, സുരക്ഷിതമായ ശീതകാലം ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായാണ് സെപ്റ്റംബറിൽ തന്നെ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു. പകർച്ചപ്പനി ബാധിച്ചാലും അതിന്റെ പ്രത്യാഘാതം കുറക്കാൻ കുത്തുവെപ്പിന് കഴിയും. എമിറേറ്റ് ഹെൽത്ത് സർവിസസ്, അബൂദബി പബ്ലിക് ഹെൽത്ത് സെൻറർ, ഡിപാർട്ട്‌മെൻറ് ഓഫ് ഹെൽത്ത് അബൂദബി, ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ ഹെൽത്ത് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.


Similar Posts