< Back
UAE
One more death in Abu Dhabi; UAE death toll rises to eight
UAE

ഇറാൻ ആക്രമണം: യുഎഇയിൽ 16 പേർക്ക് കൂടി പരിക്ക്

Web Desk
|
5 March 2026 8:04 PM IST

പരിക്കേറ്റവരുടെ എണ്ണം 94 ആയി

അബൂദബി: ഇറാൻ ആക്രമണത്തിൽ യുഎഇയിൽ 16 പേർക്ക് കൂടി പരിക്ക്. ഇതോടെ രാജ്യത്ത് പരിക്കേറ്റവരുടെ എണ്ണം 94 ആയി. ആക്രമണങ്ങളിൽ ഇന്ന് ജീവാപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതായും അവയിൽ ആറെണ്ണം നശിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു ബാലിസ്റ്റിക് മിസൈൽ രാജ്യത്ത് പതിച്ചതായും പറഞ്ഞു. വ്യോമ പ്രതിരോധം 131 ഡ്രോണുകൾ കണ്ടെത്തി, അവയിൽ 125 എണ്ണം തടഞ്ഞു, ആറെണ്ണം രാജ്യത്ത് പതിച്ചുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇറാൻ ആക്രമണം ആരംഭിച്ചതിനുശേഷം, യുഎഇയിലേക്ക് 196 ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിക്കപ്പെട്ടത്. അവയിൽ 181 എണ്ണം നശിപ്പിക്കപ്പെട്ടു, 13 എണ്ണം കടലിൽ വീണു, രണ്ടെന്ന് രാജ്യത്ത് വീണതായും മന്ത്രാലയം അറിയിച്ചു. ആകെ 1,072 ഇറാൻ ഡ്രോണുകളും കണ്ടെത്തി, അതിൽ 1,001 എണ്ണം തടഞ്ഞു, 71 എണ്ണം രാജ്യത്ത് വീണു. എട്ട് ക്രൂയിസ് മിസൈലുകൾ നശിപ്പിച്ചു. ആക്രമണങ്ങളിൽ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. വിവിധ രാജ്യങ്ങളിലെ 94 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Similar Posts