< Back
UAE

UAE
ഐ.എസ്.സി അജ്മാൻ രക്തദാന ക്യാമ്പ് നടത്തി സ്വാന്ത്ര്യദിനമാഘോഷിച്ചു
|18 Aug 2022 11:47 AM IST
ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി അജ്മാനിലെ ഇന്ത്യൻ സോഷ്യൽ സെന്റർ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഇന്ത്യക്കാർക്ക് പുറമെ, പാകിസ്താൻ, ബംഗ്ലാദേശ് പ്രവാസികളും ക്യാമ്പിൽ രക്തം നൽകാൻ എത്തി. എമിറേറ്റ്‌സ് ഹെൽത്ത് സർവീസ്, ബ്ലഡ് ഡോണേഴ്‌സ് കേരള, റെഡ് സ്റ്റാർ മാറാക്കര അസോസിയേഷൻ എന്നിവയുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. അജ്മാൻ ഐ.എസ്.സി ഭാരവാഹികളായ ജാസിം മുഹമ്മദ്, ലെഖ സിദ്ധാർത്ഥൻ, വിനോദ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
