< Back
UAE

UAE
‘തുടക്കം ഒരു പുസ്തകം’; ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കമാകും
|5 Nov 2024 11:19 PM IST
12 ദിവസം നീളുന്ന മേളയിൽ 112 രാജ്യങ്ങളിൽ നിന്ന് 2522 പ്രസാധകർ പങ്കെടുക്കും
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കമാകും. ഷാർജ എക്‌സ്‌പോ സെന്ററിൽ ഈമാസം 17 വരെ തുടരുന്ന മേളയിൽ മലയാളത്തിൽ നിന്നടക്കം പ്രമുഖർ പങ്കെടുക്കും. പുസ്തകമേളയുടെ 43-ാമത് എഡിഷനാണ് തിരശ്ശീല ഉയരുന്നത്. 'തുടക്കം ഒരു പുസ്തകം' എന്നതാണ് ഇത്തവണ പുസ്തകമേളയുടെ സന്ദേശം. 12 ദിവസം നീളുന്ന മേളയിൽ 112 രാജ്യങ്ങളിൽ നിന്ന് 2522 പ്രസാധകർ പങ്കെടുക്കും. 63 രാജ്യങ്ങളിൽ നിന്ന് 250 അഥിതികളെത്തും.
സംഗീതകാരൻ ഇളയരാജ, കവി റഫീഖ് അഹമ്മദ്, തമിഴ്‌നാട് ഐ ടി മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ, എഴുത്തുകാരായ ബി ജയമോഹൻ, ചേതൻ ഭഗത്, അഖിൽ പി ധർമജൻ, അവതാരക അശ്വതി ശ്രീകാന്ത്, കവി പി.പി രാമചന്ദ്രൻ, സഞ്ചാരിയും പാചക വിദഗ്ദ്ധയുമായ ഷെനാസ് ട്രഷറിവാല, പുരാവസ്തു ഗവേഷകരായ ദേവിക കരിയപ്പ, റാണ സഫ്വി എന്നിവർ ഇന്ത്യയിൽ നിന്നെത്തും. 1,357 സാംസ്‌കാരിക പരിപാടികൾ മേളയിൽ നടക്കും.