< Back
UAE

UAE
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ജയസൂര്യ ഇന്ന് അതിഥിയായി പങ്കെടുക്കും
|10 Nov 2022 8:04 AM IST
രാത്രി എട്ടിന് കാണികളുമായി സംവദിക്കും
സിനിമാതാരം ജയസൂര്യ ഇന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കും. രാത്രി എട്ടിന് ബാൾറൂമിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം കാണികളുമായി സംവദിക്കും.
'വെള്ളം' സിനിമയുടെ തിരക്കഥാ പുസ്തകവും പരിപാടിയിൽ ചർച്ച ചെയ്യും. ഇത്തവണത്തെ ഷാർജ പുസ്തകമേളയിൽ ഓദ്യോഗിക അതിഥിയായി പങ്കെടുക്കുന്ന ഏക മലയാള സിനിമാതാരം ജയസൂര്യയാണ്.