< Back
UAE
Khadeeja Hajjumma, a native of Parappally in Kanhangad, passed away in Dubai
UAE

മക്കളെ സന്ദർശിക്കാൻ യുഎഇയിലെത്തിയ ഉമ്മ ദുബൈയിലെ ആശുപത്രിയിൽ മരിച്ചു

Web Desk
|
18 Feb 2025 1:16 PM IST

കാഞ്ഞങ്ങാട് പാറപ്പള്ളി സ്വദേശി ഖദീജ ഹജ്ജുമ്മയാണ് അന്തരിച്ചത്

ദുബൈ: മക്കളെ സന്ദർശിക്കാനായി യുഎഇയിലെത്തിയ ഉമ്മ ദുബൈയിലെ ആശുപത്രിയിൽ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് പാറപ്പള്ളി സ്വദേശി ഖദീജ ഹജ്ജുമ്മ (70)യാണ് ദുബൈയിലെ ആശുപത്രിയിൽ അന്തരിച്ചത്. കഴിഞ്ഞയാഴ്ച മക്കളെ സന്ദർശിക്കാൻ നാട്ടിൽ നിന്ന് ദുബൈയിൽ എത്തിയതായിരുന്നു.

കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് മുൻ പ്രസിഡണ്ടായിരുന്ന പരേതനായ പി.എച്ച് മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യയാണ്. ദുബൈ കെഎംസിസി കാസർകോട് ജില്ലാ സെക്രട്ടറി പി.എച്ച് ബഷീർ, ഷാർജയിലെ വ്യസായികളായ പി.എച്ച് അബ്ദുൽ റഹിമാൻ, പി.എച്ച് നാസർ, ഫാത്തിബി, റംല, സാജിദ പരേതയായ സുഹറ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിൽ ഖബറടക്കും.

Similar Posts