< Back
UAE

UAE
ഖലീഫ വിദ്യാഭ്യാസ പുരസ്കാരം ഷാർജ അവർ ഓൺ ബോയ്സിന്
|14 Jun 2023 9:43 AM IST
ഷാർജ അവർ ഓൺ ഇംഗ്ലീഷ് ബോയ്സ് ഹൈസ്കൂളിന് ഖലീഫ വിദ്യാഭ്യാസ പുരസ്കാരം. അബൂദബി എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ സഹിഷ്തുതകാര്യ മന്ത്രി ശൈഖ് നഹ്യാൻ അവാർഡ് കൈമാറി.
മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്കാരം സ്കൂൾ പ്രിൻസിപ്പലും സിഇഒയുമായ ശ്രീവൽസൻ മുരുകൻ ഏറ്റുവാങ്ങി. വൈസ് പ്രിൻസിപ്പൽ സിന്ധു പി നായരും വിദ്യാർഥി പ്രതിനിധികളും, ജീവനക്കാരുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.