
ചാറ്റ് ബോട്ടിലൂടെ അനുയോജ്യമായ സ്കൂളുകളെ കണ്ടെത്താം; പദ്ധതിയുമായി ദുബൈ കെ.എച്ച്.ഡി.എ പോർട്ടൽ
|ദുബൈയിൽ നടന്ന ആദ്യ വിദ്യഭ്യാസ പ്രദർശനത്തിലാണ് പ്രഖ്യാപനം
ദുബൈ: ദുബൈയിലെ രക്ഷിതാക്കൾക്കായി പുതിയ ചാറ്റ് ബോട്ട് അവതരിപ്പിച്ച് ദുബൈ ഒദ്യോഗിക വിദ്യാഭ്യാസ പോർട്ടൽ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ). ദുബൈയിൽ നടന്ന ആദ്യ വിദ്യഭ്യാസ പ്രദർശനത്തിലാണ് പ്രഖ്യാപനം.
ഖിർനാസ് വിദ്യഭ്യാസ ഉപദേഷ്ഠാവ് എന്ന സേവനത്തിലൂടെ രക്ഷിതാക്കൾക്ക് വിദഗ്ധരുടെ നിർദേശങ്ങൾ അറിയാനാകും. സ്ഥലം, ഫീസ്, കരിക്കുലം ഓപ്ഷനുകൾ, വ്യക്തിഗത പഠന ആവശ്യങ്ങൾ തുടങ്ങി രക്ഷിതാക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള മികച്ച സ്കൂളുകളാണ് ചാറ്റ് ബോട്ട് നിർദേശിക്കുക.യുഎഇ പൗരന്മാരായ രക്ഷിതാക്കൾക്ക് കെഎച്ച്ഡിഎയുടെ പ്രത്യേക വിദ്യാഭ്യാസ വിദഗ്ധരുമായി വ്യക്തിഗത കൂടിക്കാഴ്ചകൾ നടത്താനും സംവിധാനമുണ്ട്.
സേവനം കെഎച്ച്ഡിഎ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ലഭ്യമാണ്. പൗരന്മാർ എമിറാത്തി ഐഡി ഉപയോഗിച്ചും മറ്റുള്ളവർ യുഎഇ പാസ് മുഖേനയുമാണ് പ്രവേശിക്കേണ്ടത്. മുൻഗണനകൾ വിവരിക്കുന്ന ഹ്രസ്വ ചോദ്യാവലി പൂരിപ്പിച്ച ശേഷം, സ്മാർട്ട് ഫിൽട്ടറുകൾ ഉപയോഗിച്ച് സ്കൂൾ ഓപ്ഷനുകൾ പര്യവേക്ഷണം ചെയ്യാം.