< Back
UAE
ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചു
UAE

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചു

Web Desk
|
3 Feb 2025 12:18 PM IST

കല്ലായി ചക്കുംകടവ് മുഹമ്മദ് ഹനീഫയാണ് മരിച്ചത്

ദുബൈ: വാഹനമോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായി കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചു. കല്ലായി ചക്കുംകടവ് മുഹമ്മദ് ഹനീഫ (51) ആണ് മരിച്ചത്. ഖവാനീജിൽ വണ്ടിയോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടാവുകയും കാർ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് ചെറിയ നിലയിൽ പരുക്കേറ്റു. നിരവധി വർഷങ്ങളായി ദുബൈയിലുള്ള ഹനീഫ ഒരു അറബ് വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മിർദിഫ് എച്ച്.എം.എസ് ഹോസ്പിറ്റലിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകും. റുഖിയ മറക്കാൻ കടവ് പറമ്പ് മാതാവാണ്. ഭാര്യയും 2 മക്കളുമുണ്ട്.

Similar Posts