< Back
UAE
കുവൈത്ത്  തീപിടിത്തം: മരണപ്പെട്ടവർക്ക്  ദുബൈയിൽ അറബ് പൗരപ്രമുഖരുടെ അനുശോചനം
UAE

കുവൈത്ത് തീപിടിത്തം: മരണപ്പെട്ടവർക്ക് ദുബൈയിൽ അറബ് പൗരപ്രമുഖരുടെ അനുശോചനം

Web Desk
|
15 Jun 2024 4:09 PM IST

ദുബൈയിലെ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നൂറുകണക്കിന് ജീവനക്കാരും സ്വദേശി അറബ് പൗരപ്രമുഖരും പങ്ക് ചേർന്നു

ദുബൈ: കുവൈത്തിൽ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ തീപിടിത്തത്തിൽ മരണപ്പെട്ട സംഭവത്തിൽ ദുബൈയിൽ അനുശോചന യോഗവും മൗന പ്രാത്ഥനയും നടന്നു. ദുബൈയിലെ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നൂറുകണക്കിന് ജീവനക്കാരും സ്വദേശി അറബ് പൗരപ്രമുഖരും പങ്ക് ചേർന്നു.

ഇ.സി.എച്ഛ് ഡിജിറ്റൽ ഈ ആഴ്ച്ച നടത്താനിരുന്ന മുഴുവൻ സെലിബ്രിറ്റി ഗോൾഡൻ വിസ ചടങ്ങുകളും ഈദ് ആഘോഷ പരിപാടികളും മാറ്റിവെച്ചതായി ബന്ധപ്പൂട്ടവർ അറിയിച്ചു. ദുബൈ താമസ കുടിയേറ്റ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അദ്‌നാൻ മൂസ, ഹത്ത മുൻ ദേശീയ ഫെഡറൽ കൗൺസിൽ അംഗം അലി സഈദ് സൈഫ് അബൂദ് അൽ കാബി , ഇ.സി.എച്ഛ് ഡിജിറ്റൽ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണി എന്നിവർ സംബന്ധിച്ചു.

Similar Posts