< Back
UAE

UAE
യു.എ.ഇയിലെ 'ലുലു കിങ്ടം ഓഫ് മാംഗോസ് ഫെസ്റ്റിവലി'ന് തുടക്കം; ഷാർജയിൽ മുഖ്യാതിഥിയായി ചലച്ചിത്ര താരം ജയസൂര്യ
|27 May 2022 11:37 PM IST
പത്ത് രാജ്യങ്ങളിൽ നിന്നുള്ള 70 ഇനം മാങ്ങകളാണ് വിപണിയിലെത്തിക്കുന്നത്
ഷാർജ: കിങ്ഡം ഓഫ് മാംഗോസ് എന്ന പേരിൽ യു എ ഇയിലെ ലുലുഹൈപ്പർമാർക്കറ്റുകളിൽ മാംഗോ ഫെസ്റ്റിവൽ ആരംഭിച്ചു. പത്ത് രാജ്യങ്ങളിൽ നിന്നുള്ള 70 ഇനം മാങ്ങകളാണ് വിപണിയിലെത്തിക്കുന്നത്. ഷാർജ ബൂത്തീന ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഷാർജ നഗരസഭ ഹെൽത്ത് കൺട്രോൾ മേധാവി സുലൈമാൻ ഈസ മേള ഉദ്ഘാടനം ചെയ്തു. ലുലുഗ്രൂപ്പ് ഡയറക്ടർ എം.എ സലീം ഉൾപ്പെടെ മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു. ചലച്ചിത്രതാരം ജയസൂര്യ അതിഥിയായിരുന്നു.