< Back
UAE

UAE
ലൈസൻസ് ആപ്പിൾ വാലേയിൽ; സൗകര്യമൊരുക്കി ആർ.ടി.എ
|27 May 2023 7:13 AM IST
ദുബൈയിൽ ഡ്രൈവിങ് ലൈസൻസുകൾ ഇനി മുതൽ ഐഫോണിലെ ആപ്പിൾ വാലേയിൽ സേവ് ചെയ്ത് ഉപയോഗിക്കാം. ഇതിന് ആർ.ടി.എ ദുബൈ ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയതായി റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
ഇത്തരത്തിൽ ലൈസൻസ് സേവ് ചെയ്തിട്ടുണ്ടെങ്കിൽ ഡ്രൈവിങ് സമയത്ത് ലൈസൻസ് കൈവശം സൂക്ഷിച്ചില്ലെങ്കിലും നിയമപ്രശ്‌നമുണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.