UAE
Lulu Celebration of India
UAE

യുഎഇയിൽ ലുലു 'സെലബ്രേഷൻ ഓഫ് ഇന്ത്യ' കാമ്പയിന് തുടക്കമായി

Web Desk
|
10 Aug 2023 7:42 AM IST

ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു

യുഎഇയിലെ ലുലു ശാഖകളിൽ സെലബ്രേഷൻ ഓഫ് ഇന്ത്യ കാമ്പയിന് തുടക്കമായി. ഇന്ത്യൻ ഉൽപന്നങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടാണ് കാമ്പയിൻ. അബൂദബി അൽ വഹ്ദ മാളിൽ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പങ്കെടുത്തു.

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം, ഓണം, ജന്മാഷ്ടമി, ഗണേശ ചതുർത്ഥി തുടങ്ങി വിവിധ ആഘോഷങ്ങൾ കാമ്പയിൻ കാലത്ത് നടക്കും. ഇന്ത്യയുടെ അയ്യായിരം തനത് ഉൽപന്നങ്ങൾ ഈ കാലയളവിൽ പ്രദർശിപ്പിക്കും.

Similar Posts