< Back
UAE
Lulu retail revenue in the first quarter of 2025 is $2.1 billion
UAE

പ്രാഥമിക ഓഹരി വിൽപനയിലൂടെ ലുലു ഗ്രൂപ്പ് സമാഹരിച്ചത് മൂന്ന് ലക്ഷം കോടി രൂപ

Web Desk
|
6 Nov 2024 3:14 PM IST

15,000 കോടി രൂപയാണ് ശേഖരിക്കാൻ ലക്ഷ്യമിട്ടിരുന്നത്

അബൂദബി: പ്രാഥമിക ഓഹരി വിൽപനയിലൂടെ ലുലു ഗ്രൂപ്പ് സമാഹരിച്ചത് മൂന്ന് ലക്ഷം കോടി രൂപ. 15,000 കോടി രൂപയാണ് ശേഖരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. മിഡിൽ ഈസ്റ്റിലെ ഒരു ഇന്ത്യൻ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി വിൽപനയെന്ന റെക്കോർഡ് സ്വന്തമാക്കാൻ ലുലു ഗ്രൂപ്പിന് കഴിഞ്ഞു. 2.04 ദിർഹമാണ് ഒരു ഓഹരിയുടെ അന്തിമ വില. ഓഹരി വിൽപനക്ക് ലഭിച്ച പ്രതികരണത്തിൽ വലിയ സന്തോഷമുണ്ടെന്ന് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു.

82,000 വരിക്കാരാണ് ലുലു ഓഹരി സ്വന്തമാക്കിയത്. ലുലു ഐപിഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെ ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചിരുന്നു. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ഡിമാൻഡ് ഉയർന്നതോടെയാണ് അഞ്ച് ശതമാനം ഓഹരികൾ കൂടി അധികം ലിസ്റ്റ് ചെയ്യുന്നത്. ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകർക്കായാണ് അധിക ഓഹരികൾ. ഓഹരി ഇഷ്യൂ വില 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയായി തുടരും.

30 ശതമാനം വർധിപ്പിച്ചതോടെ, ലുലുവിന്റെ 309.8 കോടി ഓഹരികളാണ് ഇപ്പോൾ ലിസ്റ്റ് ചെയ്യുന്നത്. 601 കോടി ദിർഹം മുതൽ 632 കോടി ദിർഹം വരെയാണ് ലുലു റീട്ടെയ്ലിന്റെ ഐപിഒ 20.04 ബില്യൺ മുതൽ 21.07 ബില്യൺ ദിർഹം വരെ വിപണി മൂല്യം വരും. അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ നവംബർ 14നാണ് ലിസ്റ്റ് ചെയ്യുക.


Similar Posts