< Back
UAE
MA Yusuf Ali attended the Iftar banquet hosted by the Ruler of Dubai
UAE

ദുബൈ ഭരണാധികാരി ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് എം.എ യൂസഫലി

Web Desk
|
4 March 2025 4:35 PM IST

യു.എ.ഇ രാഷ്ട്ര നേതാക്കൾക്ക് അദ്ദേഹം റമദാൻ ആശംസകൾ കൈമാറി

ദുബൈ: യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരുക്കിയ ഇഫ്താറിൽ പങ്കെടുത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ദുബൈ യൂണിയൻ ഹൗസ് അൽ മുദൈഫ് മജ്‌ലിസിലെ ഇഫ്ത്താർ വിരുന്നിൽ ശൈഖ് മുഹമ്മദിന് യുസഫലി റമദാൻ ആശംസകളും നേർന്നു.

യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർക്കും യൂസഫലി റമദാൻ ആശംസകൾ കൈമാറി.

Similar Posts