< Back
UAE
കെ. ശങ്കരനാരായണന്റെ നിര്യാണത്തിൽ   എം.എ യൂസഫലി അനുശോചനം രേഖപ്പെടുത്തി
UAE

കെ. ശങ്കരനാരായണന്റെ നിര്യാണത്തിൽ എം.എ യൂസഫലി അനുശോചനം രേഖപ്പെടുത്തി

Web Desk
|
25 April 2022 10:15 PM IST

കെ. ശങ്കരനാരായണന്റെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുശോചനം രേഖപ്പെടുത്തി. ഗവർണ്ണർ, ധനകാര്യ മന്ത്രി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നേതാവായിരുന്നു കെ. ശങ്കരനാരായണനെന്ന് യൂസഫലി പറഞ്ഞു.

പൊതു രംഗത്തും രാഷ്ട്രീയ രംഗത്തും മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ച അപൂർവ്വം വ്യക്തികളിൽ ഒരാളായിരുന്നു. അടുത്ത സ്നേഹവും സാഹോദര്യവും തനിക്ക് കെ. ശങ്കരനാരായണനോടുണ്ട്. അദ്ദേഹവുമായി അടുത്ത് ഇടപഴകുവാനും പല വിഷയങ്ങളെപ്പറ്റി സംസാരിക്കുവാനും കഴിഞ്ഞിരുന്നു. മഹാരാഷ്ട്ര ഗവർണ്ണറായിരിക്കെ ഒറ്റപ്പാലത്തു വെച്ച് കെ.പി.എസ് മേനോൻ പുരസ്കാരം അദ്ദേഹത്തിൽ നിന്ന് ഏറ്റുവാങ്ങാൻ സാധിച്ചിരുന്നു. ധനമന്ത്രി, കൃഷിമന്ത്രി എന്നീ നിലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ മഹത്തരമാണെന്നും യൂസഫലി അനുശോചന കുറിപ്പിൽ ചൂണ്ടിക്കാട്ടി.

Similar Posts