< Back
UAE
M.A. yusuf ali,Life Mission,Breaking News Malayalam, Latest News, Mediaoneonline ,ലൈഫ് മിഷൻ വിഷയത്തിൽ  പ്രതികരണവുമായി എം.എ.യൂസുഫലി,
UAE

'ദൈവം ക്ഷമാശീലരുടെ കൂട്ടത്തിലാണ്, ആരോപണങ്ങൾ ബാധിക്കില്ല'; ലൈഫ് മിഷൻ വിഷയത്തിൽ എം.എ യൂസുഫലി

Web Desk
|
14 March 2023 2:02 PM IST

'സോഷ്യൽമീഡിയ ആരോപണങ്ങളിൽ ഭയമില്ല'

ദുബൈ: ദൈവം ക്ഷമാശീലരുടെ കൂട്ടത്തിലാണെന്നും പുറമെ നിന്നുള്ള ആരോപണങ്ങൾ തന്നെയോ ലുലുവിനെയോ ബാധിക്കില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. ലൈഫ് മിഷൻ വിഷയത്തിൽ എം.എ.യൂസുഫലിക്ക് ഇ.ഡി നോട്ടീസ് അയച്ചുവെന്ന വാർത്തയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'സോഷ്യൽമീഡിയ ആരോപണങ്ങളിൽ ഭയമില്ല. സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നവർക്കൊന്നും താൻ മറുപടി പറയുന്നില്ല. നിയമപരമായിനേരിടേണ്ടതുണ്ടങ്കിൽ അത് ലുലു ലീഗൽവിഭാഗം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

65000 പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. 310 കോടി രൂപ ഇന്ത്യക്ക് പുറത്ത് ശമ്പളം കൊടുക്കുന്ന സ്ഥാപനവുമാണ് ലുലു'. എന്നും പാവപ്പെട്ടവരോടൊപ്പമാണെന്നും പലവിഷയങ്ങളിലും പ്രതികരണം അർഹിക്കുന്നില്ലെന്നും ബിസിനസിലും ജീവകാരുണ്യ രംഗത്തും കൂടുതൽ ഊന്നൽ നൽകി മുന്നോട്ടു പോകുമെന്നും യൂസുഫലി പറഞ്ഞു






Similar Posts