< Back
UAE

UAE
തൊഴില്‍ തട്ടിപ്പിന് ഇരകളായ മലയാളികള്‍ കൊടും വെയിലത്ത് ടെറസിന് മുകളില്‍ കഴിയുന്നു
|29 April 2022 6:05 PM IST
ദുബൈയില്‍ തൊഴില്‍ തട്ടിപ്പിന് ഇരകളായി പ്രയാസത്തിലായ 23 മലയാളികള്‍, മറ്റു വഴികളില്ലാതെ കൊടും വെയിലത്ത് കെട്ടിടത്തിന്റെ ടെറസിന് മുകളില്‍ കഴിയുന്നു.
ഏജന്റുമാര്‍ വാഗ്ദാനം ചെയ്ത ജോലി ഇവര്‍ക്ക് നല്‍കിയിട്ടില്ലെന്ന് മാത്രമല്ല, ഇവരുടെ പാസ്‌പോര്‍ട്ടും പിടിച്ചുവെച്ചിരിക്കുകയാണെന്നാണ് പ്രയാസത്തിലായ തൊഴിലാളികള്‍ ആരോപിക്കുന്നത്. വിസയ്ക്ക് വേണ്ടി നാട്ടില്‍ തൊണ്ണൂറായിരം രൂപയിലേറെ നല്‍കിയാണ് പലരും സന്ദര്‍ശകവിസയില്‍ യു.എ.ഇയില്‍ എത്തിയിരിക്കുന്നത്.