< Back
UAE
Malayali died after falling from a building in Dubai
UAE

ദുബൈയിൽ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ മലയാളി മരിച്ചു

Web Desk
|
2 Feb 2025 2:10 PM IST

കണ്ണൂർ ചൊക്ലി സ്വദേശി ആഖിബ് ആണ് മരിച്ചത്

ദുബൈ: ദുബൈയിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ മലയാളി മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഇശാ മൻസിലിൽ ആഖിബ് (32) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരമാണ് മുഹൈസിന വാസൽ വില്ലേജിലെ കെട്ടിടത്തിൽനിന്ന് വീണു പരിക്കേറ്റ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുനിയിൽ അസീസിന്റെയും സഫിയയുടെയും മകനാണ്. ഭാര്യ: റുഫ്‌സി. മക്കൾ: അലീന അസീസി, അസ്‌ലാൻ. സഹോദരങ്ങൾ: അമീൻ (ഖത്തർ), അഫീന. നിയമ നടപടിക്രമങ്ങൾക്ക് ശേഷം ഖബറടക്കം പിന്നീട് നടക്കും.

Similar Posts