< Back
UAE
Malayali girl wins first prize of 1.5 lakh dollars in Dubai Governments Apps Championship
UAE

ദുബൈ ഗവൺമെന്റിന്റെ ആപ്‌സ് ചാമ്പ്യൻഷിപ്പ്: ഒന്നരലക്ഷം ഡോളറിന്റെ ഒന്നാം സമ്മാനം നേടി മലയാളി പെൺകുട്ടി

Web Desk
|
18 April 2025 1:21 PM IST

കൊല്ലം സ്വദേശി സുൽത്താന സഫീറാണ്‌ ഒന്നാം സമ്മാനം നേടിയത്

ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ എകോണമി സംഘടിപ്പിച്ച ക്രിയേറ്റ് ആപ്‌സ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സമ്മാനം നേടി കൊല്ലം സ്വദേശി സുൽത്താന സഫീർ. ഒന്നര ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 1.28 കോടി ഇന്ത്യൻ രൂപ) പുരസ്‌കാരമാണ് സുൽത്താന സ്വന്തമാക്കിയത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനിൽ നിന്ന് ഇവർ പുരസ്‌കാരം സ്വീകരിച്ചു.

132 രാഷ്ട്രങ്ങളിൽ നിന്നുള്ള 4710 മത്സരാർഥികളിൽ നിന്നാണ് കൊല്ലത്തുകാരി ഒന്നാം സമ്മാനം സ്വന്തമാക്കിയത്. 12 എൻട്രികളാണ് ഫൈനൽ റൗണ്ടിൽ ഉണ്ടായിരുന്നത്. ബെസ്റ്റ് യൂത്ത് മെയ്ഡ് ആപ് പുരസ്‌കാരമാണ് സുൽത്താന നേടിയത്. ഫുജൈറയിൽ കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന സഫീറിന്റെയും റീജയുടെയും മകളാണ്.



Similar Posts