< Back
UAE

UAE
അബൂദബിയിൽ കാണാതായ മലയാളി യുവാവ് മരിച്ച നിലയിൽ
|3 May 2024 9:33 PM IST
പൊലീസ് അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം അബൂദബി മുസഫയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
അബൂദബി: അബൂദബിയിൽ ആഴ്ചകൾക്ക് മുമ്പ് കാണാതായ മലയാളി യുവാവിനെമരിച്ച നിലയിൽ നിലയിൽ കണ്ടെത്തി. തൃശൂർ ഒരുമനയൂർ സ്വദേശി ഷെമീലാണ് (28) മരിച്ചത്. മാർച്ച് 31 മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.
പൊലീസ് അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം അബൂദബി മുസഫയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് സ്ഥാപനമുടമകളെ അറിയിച്ചു. അബൂദബിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഷെമീൽ. അബൂദബി കെ.എം.സി.സി. ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയംഗം കാളത്ത് സലീമിന്റെ മകനാണ് ഇദ്ദേഹം.