< Back
UAE

UAE
അബൂദബിയിൽ കാണാതായ മലയാളി താമസസ്ഥലത്ത് തിരിച്ചെത്തി
|22 Feb 2026 4:41 PM IST
ഈ മാസം 19 മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ അധികൃതരെ സമീപിച്ചിരുന്നു
അബൂദബി: അബൂദബി മുസഫയിൽ നിന്ന് കാണാതായ തിരുവനന്തപുരം സ്വദേശി തിരിച്ചെത്തി. മുസഫ ശാബിയ 12 ലെ കഫ്തീരിയയിൽ ജോലി ചെയ്തിരുന്ന അണ്ടൂർകോണം പാച്ചിറ സ്വദേശി മാഹിൻ അബ്ദുറഹ്‌മാനാണ് ഇന്ന് ഉച്ചയോടെ താമസസ്ഥലത്ത് തിരികെ എത്തിയത്. ഈമാസം 19 മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ അധികൃതരെ സമീപിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് താമസസ്ഥലത്ത് നിന്ന് മാറിയതാണെന്ന് ഇദ്ദേഹം ബന്ധുക്കളോട് പറഞ്ഞു. കഴിഞ്ഞ എട്ട് വർഷമായി അബൂദബിയിൽ കഫ്തീരിയ മേഖലയിൽ ജീവനക്കാരനാണ് ഇദ്ദേഹം.