< Back
UAE

UAE
ദുബൈയിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ
|12 May 2025 11:57 PM IST
തിരുവനന്തപുരം ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡയാണ് കരാമയിൽ മരിച്ചത്
ദുബൈ: ദുബൈ കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ. തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26)യാണ് മരിച്ചത്. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു. എയർപോർട്ടിൽ നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. കൊലപാതകകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ദുബൈയിലെ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാൻ ഉള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ഇൻകാസ് യൂത്ത് വിംഗ് ഭാരവാഹികൾ അറിയിച്ചു.