< Back
UAE

UAE
റാസൽഖൈമയിൽ ഫുട്ബാൾ കളിക്കാനിറങ്ങവെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
|29 Jan 2023 11:06 PM IST
വിവാഹ നിശ്ചയം കഴിഞ്ഞ് പത്ത് ദിവസം മുൻപാണ് ആഷിഖ് യു.എ.ഇയിൽ തിരിച്ചെത്തിയത്.
റാസൽഖൈമയിൽ ഫുട്ബാൾ കളിക്കാൻ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂർ വടപുരം ചിറ്റങ്ങാടൻ വീട്ടിൽ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകൻ ആഷിഖ് (24) ണ് മരിച്ചത്.
റാസൽഖൈമ അൽഗൈലിലെ ടർഫിൽ ഇന്ന് വൈകുന്നേരമാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹ നിശ്ചയം കഴിഞ്ഞ് പത്ത് ദിവസം മുൻപാണ് ആഷിഖ് യു.എ.ഇയിൽ തിരിച്ചെത്തിയത്. മൃതദേഹം ദെയ്ത് ആശുപത്രിയിലേക്ക് മാറ്റി.