< Back
UAE
ബൈക്കപകടം; ദുബൈയിൽ മലയാളി യുവാവ് മരിച്ചു
UAE

ബൈക്കപകടം; ദുബൈയിൽ മലയാളി യുവാവ് മരിച്ചു

Web Desk
|
24 Aug 2024 1:28 PM IST

അൽമക്തൂം എയർപോർട്ട് റോഡിൽ ഇന്നലെ രാവിലെയാണ് അപകടം നടന്നത്

ദുബൈ: മലയാളി യുവാവ് ദുബൈയിൽ ബൈക്കപകടത്തിൽ മരിച്ചു. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി മിസ്റ്റി ഹെവൻസ് വില്ലയിൽ എസ്. ആരിഫ് മുഹമ്മദാണ് (33) മരിച്ചത്. അൽമക്തൂം എയർപോർട്ട് റോഡിൽ ഇന്നലെ രാവിലെയാണ് അപകടം നടന്നത്. ഓടിച്ചിരുന്ന ബൈക്ക് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയിലെ ഡാറ്റസയന്റിസ്റ്റാണ് ആരിഫ്. കാർഷിക സർവകലാശാല അധ്യാപകനായിരുന്ന പ്രഫ. ശരീഫിന്റെയും കൃഷിവകുപ്പ് മുൻ ജോ.ഡയറക്ടർ താജുന്നീസയുടെയും മകനാണ്. സഹോദരൻ: ഹുസൈൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

Similar Posts